കോഴിക്കോട്: ലോകമെമ്പാടും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അണിനിരക്കേണ്ടത് പൗരന്റെ കടമയാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പാവങ്ങളും, സമ്പന്നരും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങളും വർദ്ധിക്കും. മനുഷ്യാവകാശം പുലർന്നില്ലെങ്കിൽ ലോകത്ത് സമാധാനം പുലരില്ല. ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ സേവനങ്ങൾ മാതൃകാപരമാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്ആർപിഎഫ് പുരസ്‌കാരം പി.വി.ഗംഗാധരന് മന്ത്രി സമ്മാനിച്ചു. ചെയർമാൻ എം.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.വി.ഗംഗാധരനെ പൊന്നാടയണിയിച്ചാദരിച്ചു. അഡ്വ.പി.ചാത്തുക്കുട്ടി, ടി.കെ.രാമചന്ദ്രൻ, ഡോ.സജി കുര്യൻ, എം.ഡി.ബാബു, പ്രവാസി പ്രതിനിധികളായ സാംമാത്യു, മുഹമ്മദലി ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി എ.ജി.കണ്ണൻ റിപ്പോർട്ടവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ കെ.മനോജ് സ്വാഗതവും, കെ.പി.മുരളീ4ധരൻ നന്ദിയും പറഞ്ഞു.