കോഴിക്കോട്: മത സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന മടവൂർ സി.എം സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.എം വലിയുല്ലാ ഹിയുടെ 32ാം ആണ്ട് നേർച്ച മെയ് 11,12,13 തിയ്യതികളിൽ നടക്കും.് സയ്യിദ് ജലാലുദ്ധീൻ ബുഖാരി വൈലത്തൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന മഖാം സിയാറത്തിന് ശേഷം സയ്യിദ് മുല്ലക്കോയ തങ്ങൾ കാരക്കാട് പതാക ഉയർത്തുന്നതോടെ പരിപാടി ആരംഭിക്കും.സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലത്തിന്റെ അദ്ധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്ക് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി ഫാമിലി മീറ്റിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി വിഷയാവതരണം നടത്തും ടി.കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിക്കും. എ.കെ അബ്ദുൽ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റർ, മജീദ് മാസ്റ്റർ കക്കാട് തുടങ്ങിയവർ സംബന്ധിക്കും മെയ് 11 രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ ചടങ്ങിൽ ഇബ്രാഹീം അഹ്സനിയുടെ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സകരിയ്യ അൽ ബുഖാരി വൈലത്തുർ ഉദ്ഘാടനം ചെയ്യും, സഫ്വാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അപ്പോളോ മൂസഹാജി, മുഹമ്മദ് ഹാജി ഓപാൽ, അബ്ദുറഹ്മാൻ ഹാജി പാവണ്ടൂർ തുടങ്ങിയവർ സംബന്ധിക്കും. 12 വ്യാഴം രാവിലെ 10 മണിക്ക് നടക്കുന്ന വിദ്യാർത്ഥികൾ സ്റ്റാഫ്,സ്ഥാപന ഭാരവാഹികളുടെ ഫാമിലി മീറ്റിൽ ടി.കെ മുഹമ്മദ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ മുഹമ്മദലി ബാഖവി കൽത്തറ ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തും. അഹമ്മദ്കുട്ടി സഖാഫി മുട്ടാഞ്ചേരി, എ.പി അൻവർ സഖാഫി തുടങ്ങിയവർ സംബന്ധിക്കും
12 ന് വൈകു 7 മണിക്ക് നടക്കുന്ന മതപ്രഭാഷണത്തിൽ അബ്ദുൽ ഖാദിർ ബാഖവി ഐക്കരപ്പടിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് അബ്ദ്ദുൽഫത്താഹ് അവേലം ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. ജി. അബൂബക്കർ മാസ്റ്റർ, യൂസുഫ് സഖാഫി കരുവൻപൊയിൽ, ഹനീഫ നിസാമി, ഹുസൈൻഹാജി നെടിയനാട് ടി.കെ സൈനുദ്ധീൻ തുടങ്ങിയവർ സംബന്ധിക്കും.
മെയ് 13 വെള്ളി ഉച്ചക്ക് 2 മണിക്ക് മടക്കുന്ന മുഹിബ്ബീങ്ങളുടെ ഒത്തുചേരൽ ചടങ്ങിൽ അബൂബക്കർ സഖാഫി വെണ്ണക്കോടിന്റെ അദ്ധ്യക്ഷതയിൽ ലത്തീഫ്മുസ്ലിയാർ കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്യും. ഹമീദ് ഹാജി തിരൂർ, നാസർ സഖാഫി കരീറ്റിപറമ്പ്, ഇസ്മായിൽ സഖാഫി പെരുമണ്ണ, അബൂബക്കർ സഖാഫി പന്നൂർ സംബന്ധിക്കും
വൈകു 7 മണിക്ക് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിൽ പി. ഹസ്സൻ മുസ്ലിയാർ വയനാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും. സി.എം സെന്റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുറഹ്മാൻ ബാഖവി സന്ദേശപ്രഭാഷണം നടത്തും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ,പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറിമാരായ കാന്തപുരം എ.പി മുഹമ്മദ്മുസ്ലിയാർ, പൊന്മള അബ്ദുൽഖാദർ മുസ്ലിയാർ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി അബ്ദുൽഹക്കീം അസ്ഹരി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, യുകെ അബ്ദുൽമജീദ് മുസ്ലിയാർ, സി.എം ഇബ്രാഹീം സാഹിബ്, ആലിക്കുട്ടിഫൈസി, മുസ്തഫ സഖാഫി മരഞ്ചാട്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹമീജാൻ ലത്വീഫി ചാവക്കാട് തുടങ്ങിയവർ സംബന്ധിക്കും സമാപന ദിക്റ്ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും