കോഴിക്കോട്: തൊഴിലാളികൾക്കും സേവനം ആവശ്യമുള്ളവർക്കും ഉപയോഗപ്രദമായ ടീവീ ഹയർ മൊബൈൽ ആപ്പിൽ ഫ്രീ ആയി രജിസ്‌ട്രേഷൻ തുടരുന്നു. പ്ലേ സ്റ്റോറിലും ആപ്പസ്റ്റോറിലും ടീവീ
ഹയർ ആപ്പ് (teeveehire) ലഭ്യമാണെന്നും ഉദ്യാഗാർത്ഥികൾക്ക് ഉടൻ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ആഗസ്ത് മാസം മുതൽ പൂർണ്ണമായ സേവനങ്ങൾ കസ്റ്റമർക്ക് നൽകി തുടങ്ങാനാണ് പദ്ധതിയെന്നും പ്രമോട്ടർ
ടി.വി.മുഹമ്മദ് അഷ്‌റഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 977 849 2024 എന്ന മൊബൈൽ നമ്പറിലോ teeveehireapp@gmail.com,admin@teeveehire.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഏപ്രിൽ 30 നുള്ളിൽ രജിസ്റ്റർ ചേയ്ത തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴയിൽ നിന്നുള്ള കെ.എൻ.ഗിരീഷ് കുമാറിന് മേയർ ബീന ഫിലിപ്പ് കമ്പനി പ്രഖ്യാപിച്ച സ്മാർട്ട് ഫോൺ സമ്മാനിച്ചു.ചടങ്ങിൽ കാലിക്കറ്റ് എയർപോർട്ട് അഡൈ്വസറി മെമ്പർ ടി.പി.ഹാഷിർ അലിയും സംബന്ധിച്ചു