കോഴിക്കോട്:ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജ് സുവർണ്ണ ജൂബിലി ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും ഉൽഘാടനം കാലത്ത് 9.30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിക്കുമെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രിയും കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽ.എയുമായ അഹമ്മദ് ദേവർ കോവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഡോ.എം.കെ.മുനീർ എം.എൽ.എ,മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥികളാകും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐഎഎസ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീവിഘ്‌നേശ്വരി.വി ഐഎഎസ്, ജില്ലാ കലക്ടർ ഡോ.നരസിംഹുഗരിടി എൽ റെഡ്ഡി ഐഎഎസ് ചടങ്ങിൽ സംബന്ധിക്കും. 19 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. 36 ക്ലാസ് മുറികൾ 6 ഫാക്കൽറ്റി റൂം, 12 പിജി റൂം, 16 യുജി റൂം, 4 റിസർച്ച് സെന്റർ എന്നിവ പുതിയ ബ്ലോക്കിലുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ള പുതിയൊരു മാസ്റ്റർ പ്ലാനിന്റെ പണിപ്പുരയിലാണ് കോളേജ്. മാസ്റ്റർ പ്ലാൻ നടപ്പാക്കപ്പെടുന്നതിലൂടെ വിദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കടക്കം പഠിക്കാൻ കഴിയുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി കോളേജ് മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എടക്കോട്ട് ഷാജി, ഡോ.ടി.എ.ആനന്ദ്, ഡോ.സോണിയ ഇ.പ പങ്കെടുത്തു.