കാലിക്കറ്റ് ആർക്കിടെക്ട്‌സ് കലക്ടീവ് ഉൽഘാടനം നാളെ (10ന്)

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ് (ഐഐഎ) കോഴിക്കോട് സെന്ററിന്റെ പുതിയ ഓഫീസ് (ദി കാലിക്കറ്റ് ആർക്കിടെക്ട്‌സ് കലക്ടീവ്) നാളെ വൈകിട്ട് 5 മണിക്ക് ദേശീയ പ്രസിഡണ്ട് ആർക്കിടെക്ട് സി.ആർ.രാജു ഉൽഘാടനം ചെയ്യുമെന്ന് ഐഐഎ കോഴിക്കോട് ചെയർമാൻ ആർക്കിടെക്ട് പി.പി.വിവേക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ ആർക്കിടെക്ട് എൽ.ഗോപകുമാർ കൗൺസിൽ ഓഫ് ആർക്കിടെക്ച്വർ മെമ്പർ ആർക്കിടെക്ട് ലാലിച്ചൻ സക്കറിയാസ്, ദേശീയ കൗൺസിലംഗം ആർക്കിടെക്ട് ബ്രിജേഷ് ഷൈജാൾ നിലവിലെ ട്രസ്റ്റികളായ ആർക്കിടെക്ട്മാരായ എൻ.എം.സലീം, എൻ.പ്രശാന്ത്, ടോണി ജോസഫ്, വിനോദ് സിറിയക്, ഐഐഎ കാലിക്കറ്റ് സെന്റർ മുൻ ചെയർമാൻമാരും ഉൽഘാടന ചടങ്ങിൽ സംബന്ധിക്കും. ഏകതാ ടെറസിന്റെ ഉൽഘാടനം മേയർ ബീന ഫിലിപ്പും ദ്യുതി ഗാലറിയുടെ ഉൽഘാടനം സിനിമ സംവിധായക അഞ്ജലി മേനോനും, വെബ്‌സൈറ്റ് ലോഞ്ചിങ് മുൻ എം.എൽ.എ എ.പ്രദീപ് കുമാറും നിർവ്വഹിക്കും. സെന്റ് വിൻസെന്റ് കോളനിയിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസിൽ ഓഫീസ് സ്‌പെയ്‌സിനോടൊപ്പം ആർട്ട് എക്‌സിബിഷനുകൾ, ഡിബേറ്റുകൾ, ചർച്ചകൾ എന്നിവക്കുള്ള ഗാലറി, കോഫി മീറ്റിംഗുകൾക്കായുള്ള ടെറസ്, മീറ്റിംഗ് റൂമുകൾ ഉൾപ്പെടെ വിശാല സൗകര്യങ്ങളുണ്ട്.
കോഴിക്കോടിന്റെ ഭാവി പുനരാവിഷ്‌ക്കരിക്കുന്നതിലും, സാമൂഹിക സംരംഭങ്ങളുടെ രൂപ കൽപ്പനയിലും ഐഐഎ കോഴിക്കോട് സെന്റർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പി.പി.വിവേക് കൂട്ടിച്ചേർത്തു. രൂപ കൽപനയിലും വാസ്തു വിദ്യയിലും കുതിച്ചുയരുന്ന ഇന്ത്യയിലെ നഗരങ്ങളിലൊന്നാണ് കോഴിക്കോട്. 500ലധികം വാസ്തു ശിൽപികളും 120 പ്രാക്ടീസ് കേന്ദ്രങ്ങളും കോഴിക്കോട്ടുണ്ട്. രൂപകൽപനയിലെ വൈവിധ്യവും നിർമ്മിതിയിലെ ഗുണനിലവാരവും കൊണ്ട് കോഴിക്കോട് സെന്ററിലെ ആർക്കിടെക്ടുകൾ മികച്ചു നിൽക്കുന്നു എന്നതാണ് ദേശീയ അന്തർദേശീയ തലത്തിലെ അംഗീകാരങ്ങൾ വ്യക്തമാക്കുന്നതെന്ന് ആർട്ടിടെക്ട് ആർ.കെ.പ്രശാന്ത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജോയന്റ് സെക്രട്ടറി ആർക്കിടെക്ട് മുഹമ്മദ് അഫ്‌നാൻ, രക്ഷാധികാരികളായ എൻ.എം.സലീം, വിനോദ് സിറിയക്, സന്ധ്യാ രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്‌സൺ പൂനം നൗഫൽ, നാഷണൽ കൗൺസിൽ മെമ്പർ ബ്രിജേഷ് ഷൈജാൾ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *