വടകര: ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അക്ഷരം പുരസ്‌കാര ജേതാവും പ്രവാസി എഴുത്തുകാരനുമായ ഒഞ്ചിയത്തിന്റെ കഥാകാരൻ ഉസ്മാൻ ഒഞ്ചിയത്തെ ആദരിച്ചു. എൽ എൻ എസ് സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി ഉപഹാരം സമ്മാനിച്ചു. എൽ.എൻ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ.പി.ഇമ്പിച്ചി മമ്മുഹാജി മുഖ്യ പ്രഭാഷണം നടത്തി. എൽ.എൻ.എസ് വനിത വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.മറിയം ടീച്ചർ വൈസ് പ്രസിഡണ്ട് പി.സഫിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള കൃഷ്ണാർപ്പിതം, ചോറോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ, ആബിദ, എൽ.എൻ.എസ് യൂത്ത് വിംഗ് ജില്ലാ കൺവീനർ അനസ് നാദാപുരം മണ്ഡലം പ്രസിഡണ്ട് എം.കെ.യൂസുഫ് ഹാജി, ഖാദർ ഏറാമല, ഹാരിസ് മണിയൂർ, സാബിത്, ഒരിയാന നസീബ് ആശംസകൾ നേർന്നു. ഒഞ്ചിയം ഉസ്മാൻ ഒരിയാന മറുമൊഴി നടത്തി. എൽ.എൻ.എസ് ജില്ലാ ചെയർമാൻ അബ്ദുൽ കരീം കോച്ചേരി, കൺവീനർ ലത്തീഫ് കാവലാട് നന്ദിയും പറഞ്ഞു.