കോഴിക്കോട്: ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസിയുടെയും, കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആസ്ത്മ പരിശോധന ക്യാമ്പ് നാളെ കാലത്ത് 10 മുതൽ 12 മണിവരെ പുതിയ ബസ് സ്റ്റാന്റിൽ വെച്ച് നടക്കും. മേയർ ബീന ഫിലിപ്പ് ക്യാമ്പ് ഉൽഘാടനം ചെയ്യും. പിവിഎസ് ഹോസ്പിറ്റൽ ഡയറക്ടർ ജയ്കിഷ് ജയരാജ് അധ്യക്ഷത വഹിക്കും. ലോകാരോഗ്യ സംഘടനയുടെയും, ഗ്ലോബൽ ഇനീഷ്യേറ്റീവ് ഫോർ ആസ്ത്മയുടെ ആഹ്വാന പ്രകാരം മെയ് മാസത്തെ ആദ്യ ചൊവ്വാഴ്ച ആസ്ത്മ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ വ്യതിയാനങ്ങൾ, പൊടി, വൈകാരിക സമ്മർദ്ദം എന്നിവയാണ് ആസ്ത്മയുടെ പ്രേരക ഘടകങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ അടുത്തിടപഴകുന്ന ബസ്, ഓട്ടോ, ചുമട്ട് തൊഴിലാളികൾ, ട്രാഫിക് പോലീസുകാർ ഉൾപ്പെടെ എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. നെഞ്ച് രോഗ വിദഗ്ധരുടെ സൗജന്യ പരിശോധന, ബ്രീതോമീറ്റർ ചെസ്റ്റ് ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സൗജന്യമായി 800 രൂപ വിലവരുന്ന സ്‌പൈറോമെട്രി ടെസ്റ്റ്, ആസ്ത്മ ചികിത്സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും വിവിധ മരുന്നുകളുടെ പ്രദർശനവും കൗൺസിലിങ്ങും ക്യാമ്പിലൂടെ ലഭിക്കും. പിവിഎസ് ആശുപത്രിയിൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെയ് 30 വരെ സൗജന്യ കൺസൽട്ടേഷനും ടെസ്റ്റുകളിൽ ഇളവുകളും ലഭിക്കും. വാർത്താസമ്മേളനത്തിൽ ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ ഡോ.ബിജു.സി.ആർ, കോളേജ് ഫാർമസ്ിപ്രാക്ടീസ് വിഭാഗം മേധാവി ഡോ.സിറാജ് സുന്ദരൻ, അസിസ്റ്റന്റ് പ്രൊഫസർ സഞ്ജയ് ശ്രീകുമാർ, അതുൽ ആനന്ദ്, പിവിഎസ് ഹോസ്പിറ്റൽ പിആർഒ യാസർ അറഫാത്ത് എന്നിവർ പങ്കെടുത്തു.