കോഴിക്കോട്: പിറന്ന മണ്ണ് അന്യമായി പാലായനം ചെയ്യേണ്ടി വന്ന അഭയാർത്ഥികളുയെടും ആഭ്യന്തരമായി കുടിയിറക്കപ്പെവരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഉബൈസ് സൈനുൽ ആബിദീൻ പീസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ മലബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈദ് സ്‌നേഹ സംഗമം നടത്തി. ഉൽഘാടനവും ഓട്ടിസം ബാധിത കുടുംബങ്ങൾക്കുള്ള തൊഴിൽ ഉപകരണ വിതരണവും മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. മലബാർ ചാപ്റ്റർ ചെയർമാൻ പി.എ.ഹംസ അധ്യക്ഷത വഹിച്ചു.അഭയാർത്ഥികൾക്കുള്ള പുതുവസ്ത്ര വിതരണം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. യു.എസ്.പി.എഫിന്റെ മിഷൻ ആന്റ് വിഷനെക്കുറിച്ച് ചെയർമാൻ ഡോ.ഉബൈസ് സൈനുൽ ആബിദീൻ വിശദീകരിച്ചു. ഐഎഫ്പിഎച്ചുമായി സഹകരിച്ചുള്ള കോവിഡ് പ്രതിരോധ ഹോമിയോ മരുന്നിന്റെ വിതരണവും കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു. ഡോ.ഇസ്മായിൽ സേട്ട്, സ്വാമി നരസിംഹാനന്ദ, ഫാദർ ബഞ്ചമിൻ, എഞ്ചിനീയർ ജോൺസൺ പീറ്റർ ആശംസകൾ നേർന്നു. മെമ്പർ സെക്രട്ടറി റംസി ഇസ്മയിൽ സ്വാഗതവും കോഴിക്കേട് കോർഡിനേറ്റർ മുഹമ്മദ് ലബീബ് നന്ദിയും പറഞ്ഞു.