ടാഗോർ ജയന്തി ആഘോഷിച്ചു

ടാഗോർ ജയന്തി ആഘോഷിച്ചു

കോഴിക്കോട്: വിശ്വസാഹിത്യത്തിന്റെ ഭൂപടത്തിൽ ഭാരതത്തിന്റെ ഇടം രേഖപ്പെടുത്തിയ അമരനായ ടാഗോറിന്റെ സ്മൃതിയിൽ അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനം, സ്മൃതിഭാഷണം, കൃതികളുടെ പ്രദർശനം എന്നിവ ഉൾപ്പെടുത്തി ഭാഷാ സമന്വയ വേദിയും പൂർണ്ണാ പബ്ലിക്കേഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടി വേറിട്ടൊരു അനുഭവമായി. ഡോ. പി കെ രാധാമണി അധ്യക്ഷത വഹിച്ച സമ്മേളനം ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാലാതിവർത്തി കളായ കവിതകളാണ് ടാഗോറിന്റെ തൂലികയിൽനിന്ന് നിർഗ്ഗളിച്ചതെന്നും എക്കാലത്തും ജനമനസ്സുകളിൽ ടാഗോർ ജീവിക്കുമെന്നും ഡോ. ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഋഷിത്വവും കവിത്വവും കൈകോർക്കുന്ന രചനകളാണ് ടാഗോറിന്റേതെന്നും വിശ്വമാനവികതയുടെ സന്ദേശവാഹകനാണ് ടാഗോർ എന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. ആർസു അഭിപ്രായപ്പെട്ടു. കെ ജി രഘുനാഥ്, എസ് എ ഖുദ്‌സി എന്നിവർ സംസാരിച്ചു. വെണ്മണി ച്ചു പുരസ്‌കാരം നേടിയ നാലപ്പാടം പത്മനാഭനെ ചടങ്ങിൽ ആദരിച്ചു. വരദേശ്വരി, ഡോ. എം കെ പ്രീത, സഫിയ നരിമുക്കിൽ, ഡോ. സി ആർ സന്തോഷ്, കെ എം വേണുഗോപാൽ, ഡോ. ജെ ഉമാകുമാരി എന്നിവർ ടാഗോർ കവിതകൾ ആലപിച്ചു. എൻ ഇ മനോഹർ സ്വാഗതവും വേലായുധൻ പള്ളിക്കൽ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *