ഹൈദരലി ശിഹാബ് തങ്ങൾ റിസേർച്ച് സെന്റർ ശിലാസ്ഥാപനം മെയ് 9ന്

മടവൂർ: മടവൂർ സി.എം.മഖാം ജാമിഅ അശ്അരിയ്യ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അശ്അരീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അശ്അരിയ്യ കാമ്പസിൽ നിർമ്മിക്കുന്ന മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിസേർച്ച് സെന്ററിന് മെയ് 9ന് രാത്രി 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും.
വിശാലമായ ലൈബ്രറി ഹാൾ, കോൺഫറൻസ് ഹാൾ, ഐ ടി ലാബ്, മീറ്റിംഗ് ഹാൾ,ദഅ്‌വ സെന്റർ, കൗൺസിലിംഗ് & ട്രെയ്‌നിംഗ് സെന്റർ, ഗസ്റ്റ് ലോഞ്ച്, അശ്അരീസ് സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയും റിസേർച്ച് സെന്ററിൽ ഉണ്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *