ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഇന്നും നാളെയും

കൊയിലാണ്ടി: സുരക്ഷിത സമുദ്രം സുശക്ത ഭാരതം എന്ന സന്ദേശവുമായി ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ 20-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊയിലാണ്ടിയിൽ നടക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് മുൻ ഡിജിപി ഡോ.ജേക്കബ് തോമസ് ഐപിഎസ് സമ്മേളനം ഉൽഘാടനം ചെയ്യും. നാളെ 3 മണിക്ക് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ.എൽ മുരുകൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. സീമ ജഗരൻ മഞ്ച് ദേശീയ സഹസംയോജക് പി.പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തും. തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ, മത്സ്യ മേഖലയിലെ സാമ്പത്തിക ശാക്തീകരണം എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്ത് വിവിധങ്ങളായ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരനും ജന.സെക്രട്ടറി സി.ആർ. രാജേഷ് നാട്ടികയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *