അധ്യാപക പരിശീലനം അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിൽ (എൻസിഡിസി) നടത്തുന്ന ശിശു വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.
10-ാം ക്ലാസ്സ് മുതൽ ഡിഗ്രിവരെ യോഗ്യതയുളളവർക്ക് ചേരാവുന്ന 5 കോഴ്‌സുകളായ, സർട്ടിഫിക്കറ്റ് ഇൻ ഇന്റർ നാണൽ പ്രീസ്‌കൂൾ എഡ്യൂക്കേഷൻ 1 വർഷം യോഗ്യത 10, സർട്ടിഫിക്കറ്റ് ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 1 വർഷം യോഗ്യത 10, ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 1 വർഷം യോഗ്യത പ്ലസ്ടു, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 1 വർഷം യോഗ്യത ഏതെങ്കിലും ഡിഗ്രി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 1 വർഷം യോഗ്യത ടി ടി സി/പി.പി.ടി.ടി.സി എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടത്.
കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻസിഡിസി യിൽ പാർട് ടൈം ജോലി ചെയ്തുകൊണ്ട് കോഴ്‌സ് ചെയ്യാനുള്ള അവസരമുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വിവരങ്ങൾക്ക് 07356607191,092880 26152. https:/ncdconline.org ബന്ധപ്പെടുക.
വാർത്താസമ്മേളനത്തിൽ ഷീബ.പി.കെ, പട്രീഷ രാജ് കിരൺ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *