കോൺഗ്രസ്സ് എസ് ജില്ലാ ഘടകം എൻസിപിയിൽ ലയിക്കും

കോഴിക്കോട്: അഴിമതിക്കാരെ സംരക്ഷിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുകയും ചെയ്യാത്ത കോൺഗ്രസ് എസിൽ നിന്ന് ജില്ലാ ബ്ലോക്ക് മണ്ഡലം പോഷക സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ എൻസിപിയിൽ ലയിക്കാൻ തീരുമാനിച്ചതായി സത്യചന്ദ്രൻ.സിയും, ബാലകൃഷ്ണൻ കിടാവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള നേതൃത്വത്തിന്റെ നടപടി എൽഡിഎഫിനെതിരാണ്. സാമ്പത്തിക തട്ടിപ്പിന് കസബ പോലീസ് കേസെടുത്ത ജില്ലാ സെക്രട്ടറിയെ സംസ്ഥാന നേതൃത്വം സംരക്ഷിക്കുകയും ജില്ലാ കമ്മറ്റി പിരിച്ചുവിട്ടെന്ന പത്രക്കുറിപ്പ് ഇറക്കുകയുമാണ് ചെയ്തത്. ലയന സമ്മേളനം 15ന് ഞായർ 3 മണിക്ക് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കും. ടി.മോഹൻദാസ്, വള്ളിൽ ശ്രീജിത്ത്, ശശിധരൻ.പി.കെ, സജിത്ത്.പി.വി, സെയ്ഫുദ്ദീൻ.എച്ച്.എ, എം.കുഞ്ഞിരാമനുണ്ണിയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *