കോഴിക്കോട്: ഇൻഡോ കൊറിയൻ ഓർത്തോ പീഡിക് ഫൗണ്ടേഷന്റെയും, പ്രൊ.പി.കെ.സുരേന്ദ്രൻ മെമ്മോറിയൽ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സംഘടനയുടെ 26-ാം വാർഷിക സമ്മേളനവും ശിൽപ്പശാലയും ജി.എം.സി.ഓർത്തോ ഹോസ്പിറ്റലിൽ 8ന് നടക്കും. കൊറിയൻ യൂണിവേഴ്‌സിറ്റി പ്രൊഫസർയി യെൻ വോൻ(Ye Yeon Won) സമ്മേളനം വെബിനാറായി ഉൽഘാടനം ചെയ്യും. ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലെ ഡോ.റോഷൻ വാഡെ മുഖ്യ പ്രഭാഷണം നടത്തും. ചെന്നൈ എം.ജി.എം ഹോസ്പിറ്റലിലെ ഡോ.റാം ചിദംബരം തുടർ വിദ്യാഭ്യാസ പരിപാടി ഉൽഘാടനം ചെയ്യും. സമ്മേനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള 150 ഓളം ഡോക്ടർമാർ പങ്കെടുക്കും. തോളെല്ലിനുള്ള താക്കോൽ ദ്വാര സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് സൗജന്യമായി ചെയ്തുകൊടുക്കും. ലഖ്‌നൗവിലെ ഡോ.വിനയ്പാണ്ഡെ, കൽക്കട്ട യൂണിവേഴ്‌സിറ്റിയിലെ ഡോ.സ്വർണേന്ദു സാമന്ത, മണിപാൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോ.വിവേക്പാണ്ഡെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.