കോഴിക്കോട്: കൃഷി നശിപ്പിക്കുകയും, മനുഷ്യ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്ല്യത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ 17300 ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ്. കാട്ടു പന്നി, കാട്ടാന, എന്നിവ നാട്ടിലിറങ്ങി നാശമുണ്ടാക്കുന്നതിനാൽ കൃഷിയും, വീടും, സ്ഥലവും ഉപേക്ഷിച്ച് കർഷകർ കുടുയിറങ്ങേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്. ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ വഴിയാധാരമായിരിക്കുകയാണ്. ചെമ്പനോട, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പൂഴിത്തോട് മേഖലകളിലും ഗ്രാമങ്ങളിലടക്കം കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. സർക്കാരുകൾ ശാസ്ത്രീയമായി പഠനം നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് സംസ്ഥാനത്തുടനീളം കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷക മാർച്ച് നടക്കും. മാത്തോളം വനശ്രീ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ഫോറസ്റ്റ് വകുപ്പ് കാര്യക്ഷമമായി ഇടപെടണം. വാർത്താസമ്മേളനത്തിൽ സംസഥാന കമ്മറ്റിയംഗങ്ങളായ ബാബു പറശ്ശേരി, ഷിജുമാസ്റ്ററും പങ്കെടുത്തു.