കലാസാഗർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

കോഴിക്കോട്: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദകരിൽ നിന്നും ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടയ്ക്ക ഇലത്താളം കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്. 40നും 70നും ഇടയ്ക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. ഏപ്രിൽ 28ന് മുൻപ് നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണ്ണൂർ, പാലക്കാട്,679523 എന്ന വിലാസത്തിൽ അയക്കണം. വെളുത്താട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 98-ാം ജന്മ വാർഷിക ദിനത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *