ഗായത്രി മനോജിന് ആദരവ് ഇന്ന്

കോഴിക്കോട്: ഇന്ത്യൻ ഹോക്കി ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച ഗായത്രി മനോജിന് ചെലവൂർ പ്രിയദർശിനി സാംസ്‌കാരികവേദിയുടെ ആദരവ് ഇന്ന് വൈകിട്ട് 4 മണിക്ക് ചെലവൂർ ബാങ്ക് ഹാളിൽ നടക്കും. പരിപാടി എം.കെ.രാഘവൻ.എം.പി ഉൽഘാടനം ചെയ്യും. സലീം മൂഴിക്കൽ അധ്യക്ഷത വഹിക്കും. കൗൺസിലർ അഡ്വ.സി.എം.ജംഷീർ പൊന്നാടയണിയിക്കും. ഉപഹാര സമർപ്പണം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ.രാജീവൻ നിർവ്വഹിക്കും. എ.മൂസഹാജി, ആഷിക് ചെലവൂർ, അബൂബക്കർ അമ്പന്നൂർ, എം.ഷിജിത്ത്, വി.രഞ്ജിത്ത് കുമാർ, പി.ഷിനോജ് കുമാർ, ശ്രീനിവാസൻ മാലായിൽ ആശംസനേരും. ജഗത്മയൻ ചന്ദ്രപുരി സ്വാഗതവും ഗായത്രി മനോജ് മറുമൊഴിയും നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *