കേരളത്തിലെ സഹകരണ മേഖല ലോകത്തിന് മാതൃക – ജോൺബ്രിട്ടാസ്

കോഴിക്കോട്: കേരളത്തിലെ സുശക്തമായ സഹകരണ പ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ജോൺബ്രിട്ടാസ് എം.പി പറഞ്ഞു. സംസ്ഥാന വിഷയമായ സഹകരണ രംഗം കേന്ദ്രത്തിലേക്ക് ആവാഹിക്കപ്പെടുന്ന കാലമാണിത്. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ പൂർണ്ണ അധികാരത്തിലുള്ള ഈ രംഗം കേന്ദ്രം കയ്യടക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് സഹകരണ മേഖലയിൽ 17 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇത് കയ്യടക്കാൻ വേണ്ടിയുള്ള ചരടുവലികളാണോ പുതിയ മന്ത്രാലയ രൂപീകരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരവധി പ്രതിസന്ധികളിലൂടെ കേരളം കടന്നുപോയിട്ടും, തളരാത്തതിന്റെ പ്രധാന കാരണം സഹകരണ മേഖയുടെ ശക്തിയാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിന്റെ നാമകരണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. നാമകരണം എം.ടി.വാസുദേവൻ നായർ ഓൺലൈനായി നിർവ്വഹിച്ചു. ജനനി എന്ന് നാമകരണം ചെയത ഡിപ്പാർട്ട്‌മെന്റിൽ ഓരോ വാർഡുകൾക്കും പ്രത്യേകം പേരുകളുണ്ട്. ആശുപത്രി ഭരണ സമിതി ചെയർപേഴ്‌സൺ ഇൻ ചാർജ്ജ് കെ.കെ.ലതിക അധ്യക്ഷത വഹിച്ചു. നാമകരണത്തിന് പേര് നിർദ്ദേശിച്ചവരെയും, ലോഗോ രൂപകൽപ്പന ചെയ്ത കലാകാരനേയും ചടങ്ങിൽ ആദരിച്ചു. ഡോ.ടി.സി.കമലാക്ഷി, മാധ്യമ പ്രവർത്തകരായ വന്ദന കൃഷ്ണ, രജി ആർ നായർ, ഷിത ജഗത്, മലബാർ ചേംബർ ഓഫ്‌കൊമേഴ്‌സ് സെക്രട്ടറി എം.മെഹബൂബ്, കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് റഫി.പി.ദേവസ്യ ആശംസകൾ നേർന്നു. ആശുപത്രി സിഇഒ എ.വി.സന്തോഷ് കുമാർ സ്വാഗതവും ഡയറക്ടർ ടി.സി.ബിജുരാജ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *