കോഴിക്കോട് – മാധവ് ഗാഡ്ഗിലിനെ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞവർ കേരളീയരായിരുന്നുവെന്ന് എന്നാൽ അതേ മലയാളി തന്നെ അദ്ദേഹം പറഞ്ഞതിനെ അംഗീകരിക്കുന്ന അവസ്ഥയിലെത്തിയതും നാം കണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എം. എൽ എ . പറഞ്ഞു. കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്‌റ്റേറ്റിന്റെ പാരിസ്ഥിതികം – തണ്ണീർത്തട സംരക്ഷണ, ബോധവല്ക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സരോവരം ബയോ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർത്തിയോടെ പ്രകൃതിയെ ചൂക്ഷണം ചെയ്യുന്ന സമീപനം വർദ്ധിച്ചതോടെയാണ് പ്രകൃതി നാശം കൂടിയത്. നമ്മുടെ സംസ്ഥാനമടക്കം അതിന്റെ ദുരന്തത്തിന് സാക്ഷിയായി. ഭാവിയിലും വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും നല്ല നാളെക്കായുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാളാണ്ടിത്താഴം ദർശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച കർമ്മ പദ്ധതിയിൽ വാർഡ് കൗൺസിലർ കെ.ടി. സുഷാജ് അധ്യക്ഷത വഹിച്ചു. സരോവരത്ത് തുടങ്ങുന്ന കണ്ടൽ നഴ്‌സറിയിലേക്കുള്ള തൈകളുടെ നട്ടുപിടിപ്പിക്കൽ ഉദ്ഘാടനം പാറയിൽ രാജൻ എന്ന കണ്ടൽ രാജൻ (കണ്ണൂർ) നിർവഹിച്ചു. കൗൺസിലർ എം.പി ഹമീദ്, സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റാന്റ് കൺസർവേറ്റർ എം.ജോഷീൽ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി .എൻ . ഉദയഭാനു , സി.ഡ. ബ്‌ളിയു.ആർ.ഡി.എം. ശാസ്ത ജ്ഞൻ ഡോ.കെ.ആർ രഞ്ജിത് , ഡി. ടി.പി സി. സെക്രട്ടറി ടി. നിഖിൽ ദാസ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ.എസ്. പ്രദീപ്, കൈതപ്പൊയിൽ ലിസാ കോളേജ് ഡയറക്ടർ ഫാ. നിജു തലച്ചിറ, സെന്റ് സേവിയേഴസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യൂ, പറയഞ്ചേരി വാർഡ് കൺവീനർ കെ.പി. ജിതേഷ്, വിദ്യാലയ എക്കോ ക്‌ളബ് കോ ഓർഡിനേറ്റർ പി.രമേശ് ബാബു, നഗരസഭ ഹെൽത്ത് ഓഫീസർ മാരായ എം.കെ സുബൈർ, എൻ.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.പാരിസ്ഥിതികം പോഗ്രാം കോ-ഓർഡിനേറ്റർ എം.എ. ജോൺസൺ, സ്വാഗതവും കെ.പി ജഗനാഥൻ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾ സരോവരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു പരിസരം വൃത്തിയാക്കി. സി.ഡബ്യൂ ആർ.ഡി.എം, മലബാർ ബോട്ടണിക്കൽ ഗാർഡൻ, വനം വകുപ്പിന്റെ സാമൂഹ്യ വനവല്ക്കരണ വിഭാഗം, കൈതപ്പൊയിൽ ലിസ കോളെജ് എൻ. എസ് എസ്. യൂണിറ്റ്, സ്റ്റെപ്‌സ് എന്നിവരും പദ്ധതിയോട് സഹകരിച്ചു.