ആലുവ:കർത്ത, കുഞ്ഞി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ വേൾഡ് കർത്ത ഫാമിലി (WKF) യുടെ പ്രസിഡൻറായി സി.എസ്.കർത്തയെയും, ജനറൽ സെക്രട്ടറിയായി ഡോ.ദിനേശ് കർത്തയെയും, കെ..രമേശ് കർത്തയെ ട്രഷററായും ആലുവ മഹ് നമി ഹോട്ടലിൽ നടന്നഡബ്ല്യുഎഫ് ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. ടി.നന്ദകുമാർ കർത്ത, മോഹൻകുമാർ.ജി എന്നിവരാണ് രക്ഷാധികാരികൾ. പി.ഗോപകുമാർ, ഉണ്ണി കുഞ്ഞി എന്നിവരെ വൈസ് പ്രസിഡൻറുമാരായും ഉപേന്ദ്രൻ കർത്തയെ ജോയിന്റ് സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു. ബാലചന്ദ്രൻഎ.ആർ, ബാലചന്ദ്രൻ.കെ..പണിക്കർ, നന്ദകുമാർ കർത്ത എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സിൻഹു കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കണമെന്നും മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർത്ത,കുഞ്ഞി സമുദായാംഗങ്ങൾക്ക് ലഭിക്കുന്ന അടിത്തൂൺ (പ്രിവിപേഴ്സ്) തുക കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.