ദുബൈ ഹോളി ഖുർആൻ  മർകസ് വിദ്യാർത്ഥിക്ക് തിളക്കമാർന്ന ജയം

ദുബൈ ഹോളി ഖുർആൻ മർകസ് വിദ്യാർത്ഥിക്ക് തിളക്കമാർന്ന ജയം

കോഴിക്കോട് :ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യക്ക് അഭിമാനമായി മർകസ് വിദ്യാർത്ഥി. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ സൈനുൽ ആബിദാണ് 65 രാജ്യങ്ങളിലെ മത്സരാർഥികളിൽ നിന്ന് ആറാം സ്ഥാനം കരസ്ഥമാക്കിയത്. ഏപ്രിൽ മൂന്നിന് തുടങ്ങിയ മത്സരത്തിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മർകസ് ചാൻസലർ ഷെയ്ഖ് അബൂബക്കർ അഹ്മദ് ദുബൈയിൽ വെച്ച് സൈനുൽ ആബിദിനെ അനുമോദിച്ചു.
എല്ലാ വർഷവും റമളാൻ മാസത്തിൽ ദുബൈൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ 65 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഹാഫിളുകളാണ് മാറ്റുരച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഈ വർഷം ജാമിഅ മർക്കസ് ജൂനിയർ ശരീഅത്ത് വിദ്യാർഥി ഹാഫിള് സൈനുൽ അബിദ് പങ്കെടുത്തത്. രണ്ടര ലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. ആദ്യത്തെ പത്തു സ്ഥാനങ്ങൾ വരെ ഉയർന്ന തുക സമ്മാനമായി ലഭിക്കും. ഏപ്രിൽ 3 ന് ആരംഭിച്ച ഈ വർഷത്തെ സിൽവർ ജൂബിലി മത്സരങ്ങളിൽ ഏപ്രിൽ 11 നായിരുന്നു ഹാഫിള് സെയ്നുലാബിദീൻ മത്സരിച്ചത്. സമാപന പരിപാടിയിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻറാശിദ് ആൽ മക്തൂം അവാർഡ് നൽകി ആദരിച്ചു.
സൈനുൽ ആബിദ് നേരത്തെയും നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. 2021 ൽ താൻസാനിയയിൽ നടന്ന ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് ജൂനിയർ ശരീഅത്ത് വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുർറഹ് മാൻ- സക്കീന ദമ്പതികളുടെ മകനാണ്.
സൈനുൽ ആബിദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ,മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ജൂനിയർ ശരീഅത്ത്, ഹിഫ്ള് അക്കാദമി അധ്യാപകർ, മർകസ് മാനേജ്മെന്റ് സൈനുൽ ആബിദിനെ അനുമോദിച്ചു. കേരളത്തിലെത്തിയാൽ സ്വീകരണം നൽകുമെന്നും മർകസ് അധികൃതർ അറിയിച്ചു. സമാപന പരിപാടിയിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവാർഡ് സമ്മാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *