തെന്നല ബാലകൃഷ്ണപ്പിള്ളയെ ആദരിച്ചു

തെന്നല ബാലകൃഷ്ണപ്പിള്ളയെ ആദരിച്ചു

തിരുവനന്തപുരം:പ്രമുഖ ഗാന്ധിയനും ദേശീയബാലതരംഗം മുഖ്യ രക്ഷാധികാരിയുമായ തെന്നല ബാലകൃഷ്ണപ്പിള്ളയെ ദേശീയ ബാലതരംഗം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. ദേശീയബാലതരംഗം ചെയർമാൻ അഡ്വ.റ്റി. ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണിഗായകൻ സനിത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആദരവ് ഏറ്റു വാങ്ങിയതിനു ശേഷം തെന്നലബാലകൃഷ്ണപിള്ള ബാലതരംഗം പ്രവർത്തകർക്കും രക്ഷകർത്താക്കൾക്കും വിഷുക്കൈനീട്ടം നൽകി.
ദേശീയബാലതരംഗത്തിന് എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു. താൻ ഉദ്ഘാടനം ചെയ്ത സംഘടന കഴിഞ്ഞ 22 കൊല്ലമായി കേരളത്തിൽ സജീവസാന്നിദ്ധ്യമായി നിൽക്കുന്നതിൽ അദ്ദേഹം സന്തോഷം അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അദ്ദേഹം വിഷു, ഈസ്റ്റർ, പെരുനാൾ ആശംസകൾ നേർന്നു. കവി സദാശിവൻ പൂവത്തൂർ അദ്ദേഹം രചിച്ച തെന്നലസാറിനെക്കുറിച്ചുള്ള കവിതയും ആലപിച്ചു.
ദേശീയബാലതരംഗം ഭാരവാഹികളായ കുമാരി ആര്യ, കുമാരി ഗോപിക, കുമാരി ഗൗരി സുധീഷ്, കുമാരി സീതാ സുധീഷ്, മാസ്റ്റർ ആദർശ്, മാസ്റ്റർ ജാവിദ്, മാസ്റ്റർ ഗോകുൽ, മാസ്റ്റർ അനിരുദ്ധ്, മാസ്റ്റർ അൻസത്ത്, കുമാരി ശിവാനി ജി.കെ, കുമാരി അനാമിക, കുമാരി സാഹിയ തുടങ്ങിയവർ ആദരവിനു നേതൃത്വം നൽകി.
സംസ്ഥാന കോ-ഓർഡിനേറ്റർ അഭിജിത്ത്, ജില്ലാ ചെയർമാൻ പൂവച്ചൽ സൂധീർ, ജില്ലാ കോ-ഓർഡിനേറ്റർ ജയശ്രീ, ഭുവനചന്ദ്രൻനായർ, ഋഷികേശ്, ആറ്റുകാൽ ശ്രീകണ്ടൻ, സുലൈമാൻ, യാസ്മിൻ, പ്രസീദ, സലിം പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *