നൈക്കയുടെ ആദ്യ ഓൺ- ട്രൻഡ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു

നൈക്കയുടെ ആദ്യ ഓൺ- ട്രൻഡ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: മുൻനിര സൗന്ദര്യ, ഫാഷൻ ഡെസ്റ്റിനേഷനായ നൈക്കയുടെ ആദ്യത്തെ ഓൺ-ട്രൻഡ് സ്റ്റോർ ഗോകുലം ഗലേറിയ പ്രവർത്തനം ആരംഭിച്ചു. നൈക കോസ്‌മെറ്റിക്‌സ്, ഹുഡ ബ്യൂട്ടി, കേ ബ്യൂട്ടി, ലോറിയൽ, ലീനേജ്, പിക്‌സി, കരോലിന ഹെരേര, കാൽവിൻ ക്ലെയ്ൻ, ബിയേർഡോ, ദ മാൻ കമ്പനി എന്ന് തുടങ്ങി നിരവധി ദേശീയ അന്തർദ്ദേശിയ ബ്രാൻഡുകളിൽ നിന്നുള്ള മേക്കപ്പ്, സ്‌കിൻകെയർ, ഗ്രൂമിങ്ങ്, ഫ്രാഗ്രൻസ് ഉത്പ്പന്നങ്ങളുടെ ഒരു വിശാലമായ സെലക്ഷനാണ് നൈക്കയുടെ ഓൺ-ട്രൻഡ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.
സൗന്ദര്യത്തെ കെയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതിനൊപ്പം സൗന്ദര്യം, ചർമ്മസംരക്ഷണം എന്നിവയിലെ മികച്ച ബ്രാൻഡുകളെ ഒരു കുടകീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യത്തെ നൈക ലക്‌സ് സ്റ്റോറും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഒഴിവാക്കാനാകാത്ത നൈക്ക അനുഭവത്തിൽ മുഴുകുന്നതിനും സ്റ്റോറിൽ നിന്ന് ദേശീയ, അന്തർദ്ദേശീയ ബ്രാൻഡുകൾ ഇഷ്ടാനുസരണം ഷോപ്പ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ കോഴിക്കോട് നഗരത്തിലെ ആദ്യത്തെ ലക്‌സ് സ്റ്റോറാണ് ഇത്, സ്‌റ്റോർ ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് നൈക്ക വക്താവ് പറഞ്ഞു..രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം.

 

Share

Leave a Reply

Your email address will not be published. Required fields are marked *