കോഴിക്കോട്: വയനാടൻ ചുരത്തിൽ കുരിശിന്റെ വഴി നാളെ ദു:ഖവെള്ളി കാലത്ത് 10ന് അടിവാരം ഗദ്‌സമേൻ ഗ്രോട്ടോയിൽ നിന്നാരംഭിക്കുമെന്ന് ഡയറക്ടർ റവ.ഫാ.തോമസ് തുണ്ടത്തിൽ (സിഎംഐ) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെരി.റവ.ഫാദർ തോമസ് പന്തപ്ലാക്കൽ സിഎംഐ ഡയറക്ടർ ചാവറ ലൈബ്രറി എറണാകുളം ദു:ഖവെള്ളി സന്ദേശം നൽകും. 16 കി.മീ 5 മണിക്കൂർ കൊണ്ട് ചുരത്തിലൂടെ പതിനായിരങ്ങൾ കുരിശിന്റെ വഴിയിൽ നടക്കും. യേശുവും മറിയവും, ഭക്ത സ്ത്രീകളും, പടയാളികളും വേഷ പ്രച്ഛന്നരായി പരിഹാര യാത്രക്ക് മുമ്പിൽ നടക്കും. നാല് സെറ്റ് ഗായക സംഘം, വാളണ്ടിയേഴ്‌സ്, ജലപാനീയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്ക് മൗണ്ട് സീനായ് ലക്കിടി ആശ്രമത്തിൽ കുരിശിന്റെ വഴിയാത്ര സമാപിക്കും. ടോമി വലിയ വീട്ടിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.