കോഴിക്കോട്: കേരള സർക്കാരിന്റെ വിവർത്തന രത്‌ന പുരസ്‌കാരം ലഭിച്ച ഡോ.ആർസുവിനെ ഭാഷാ സമന്വയ വേദി ആദരിക്കും. 17ന് ഞായർ വൈകിട്ട് 4 മണിക്ക് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ഡോ.പി.കെ.രാധാമണി അധ്യക്ഷത വഹിക്കും. പി.പി.ശ്രീധരനുണ്ണി മുഖ്യ പ്രഭാഷണം നടത്തും. കെ.ജി.രഘുനാഥ്, കെ.പി.സുധീര, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.ശരത് മണ്ണൂർ, ഡോ.സി.ആർ.സന്തോഷ്, ഡോ.വരദേശ്വരി, എസ്.എ.ഖുദ്‌സി ആശംസകൾ നേരും. ഡോ.ആർസു മറുമൊഴി നടത്തും. ഡോ.ഒ.വാസവൻ സ്വാഗതവും വേലായുധൻ പള്ളിക്കൽ നന്ദിയും പറയും.