ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാർച്ച് നടത്തി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാർച്ച് നടത്തി

കോഴിക്കോട് : രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലുകളെ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം പറഞ്ഞു. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി. സി സെക്രട്ടറിയേറ്റംഗം ആദിൽ അലി എന്നിവർ സംസാരിച്ചു. റഈസ് കുണ്ടുങ്ങൽ, ആയിഷ, മുസ്ലിഹ് പെരിങ്ങൊളം, മുഹമ്മദ് അലി നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *