അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം ഏപ്രിൽ 16 മുതൽ മെയ് 31വരെ

കോഴിക്കോട്: അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം ഏപ്രിൽ 16 മുതൽ മെയ് 31 വരെ സ്വപ്‌ന നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ പോലീസ്, ഫയർഫോഴ്‌സ്, മെഡിക്കൽ കോളേജ്, കെ.റെയിൽ, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങി 20ഓളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്‌കോർട്ട് എന്നിവയും നിരവധി വിനോദ പരിപാടികളും പ്രദർശനത്തിലുണ്ടാകും. പ്രദർശനത്തിന്റെ മുഖ്യ ആകർഷണീയത കാശ്മീർ താഴ്‌വരയിലൂടെയുള്ള യാത്രയും മനോഹരമായ നയാഗ്ര വെള്ളച്ചാട്ടവുമാണ്. ഒരു പതിറ്റാണ്ടിന് ശേഷമാണ് കോഴിക്കോട് ഇത്തരത്തിലുള്ള ഒരു പ്രദർശനം ഒരുക്കുന്നതെന്ന് ചെയർമാൻ എ.പ്രദീപ് കുമാർമുൻ എം.എൽ. പറഞ്ഞു. പുതിയങ്ങാടിയിൽ സാന്ത്വന പരിചരണ പ്രവർത്തനത്തിനും, സാംസ്‌കാരിക പ്രവർത്തനത്തിനും ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് വിജ്ഞാനവും, വിനോദവും ഒരേപോലെ പ്രദർശനത്തിൽ ആസ്വദിക്കാനാവും. കലാകാരന്മാർക്ക് കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയും പ്രദർശന ഹാളിലുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും സ്റ്റേജ് പരിപാടികളും അരങ്ങേറും. സംസ്ഥാനത്തെ വ്യാപാരികളുടെ സംഗമ വേദി കൂടിയാകും പ്രദർശനം. കോവിഡിന്റെ ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ വ്യാപാര വ്യവസായ മേഖലകളിലെ ഉയർച്ചക്കു കൂടി ഉതകുന്നതാണ് പ്രദർശനമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. എക്‌സിബിഷൻ 16ന് വൈകിട്ട് 5.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സംഘാടക സമിതി കൺവീനർ ഒ.സദാശിവൻ, വൈസ് ചെയർമാൻ നിർമ്മലൻ.ടി.വി.എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *