തളി മഹാക്ഷേത്ര ഉൽസവാഘോഷം നാളെ മുതൽ 21 വരെ

കോഴിക്കോട്: തളി മഹാക്ഷേത്ര ഉൽസവാഘോഷം 14 മുതൽ 21 വരെ നടക്കുമെന്ന് തളി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മനോജ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 14ന് രാത്രി 8.30ന് ഉൽസവത്തിന് കൊടിയേറും. 9 മുതൽ നടന്നു വരുന്ന ദ്രവ്യ കലശ ചടങ്ങുകൾ പൂർത്തിയാകുന്നതോടെയാണ് എട്ട് നാൾ നീണ്ടു നിൽക്കുന്ന ഉൽസവ ചടങ്ങുകൾ ആരംഭിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി നിരവധി കലാപരിപാടികളും വിശേഷാൽ വഴിപാടുകളും പൂജകളും ഇത്തവണ ഉൽസവ ചടങ്ങുകളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ടെന്നവർ പറഞ്ഞു. ഉൽസവാഘോഷ സമ്മേളനം നാളെ കാലത്ത് 10 മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. സാമൂതിരി രാജ മഹാമഹിമ കെ.സി.ഉണ്ണി അനുജൻ രാജ അധ്യക്ഷത വഹിക്കും. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും, മുതിർന്ന ആയുർവ്വേദ ഭിഷഗ്വരനുമായ ഡോ.പി.എം.വാരിയർ മുഖ്യാതിഥിയാവും. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയെ ആദരിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി മുഖ്യ പ്രഭാഷണം നടത്തും. ടി.ആർ.രാമവർമ്മ, അഡ്വ.ഗോവിന്ദ് ചന്ദ്ര ശേഖർ, കൗൺസിലർമാരായ ഉഷാദേവി ടീച്ചർ, ടി.റിനിഷ ആശംസകൾ നേരും. തളി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മനോജ്കുമാർ നന്ദി പറയും. പല്ലാവൂർ വാസുദേവ പിഷാരടി പ്രാർത്ഥന ആലപിക്കും., ബാലകൃഷ്ണ ഏറാടി, പി.കെ.ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ രാജ പങ്കെടുത്തു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *