കോഴിക്കോട്: ഇംഹാൻസിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്ത് ഭിന്നശേഷി കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി നിർമ്മിച്ച കളിമുറ്റം ചിൽഡ്രൻസ് പാർക്കിന്റെ ഉൽഘാടനം നാളെ കാലത്ത് 9 30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് പ്രസിഡണ്ട് ടി.കെ.രാധാകൃഷ്ണനും, ഇംഹാൻസ് ഡയറക്ടർ ഡോ.പി.കൃഷ്ണ കുമാറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്ക് വരുമാനവും ജോലിയും ലഭിക്കുന്നതിനായി യൂ ടേൺ- ദ വേ ടു റിക്കവറി- ടീ കൗണ്ടർ പദ്ധതിയുടെ ഉൽഘാടനം എം.കെ.രാഘവൻ എം പിയും ഇംഹാൻസിലെ ഭിന്നശേഷി കുട്ടികൾ നിർമ്മിക്കുന്ന മനോഹരമായ കരകൗശല വസ്തുക്കൾ മറ്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ് കൗണ്ടർ ഉൽഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും നിർവ്വഹിക്കും.ഇംഹാൻസും, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്തും, അനുയാത്രാ എസ്‌ഐഡിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രൊജക്ടുകൾ നടപ്പാക്കുന്നത്. 6 ലക്ഷം രൂപയാണ് പ്രോജക്ടിന് വേണ്ടി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്ത് ചിലവഴിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ ഈ വർഷത്തെ 60-ാമത്തെ പ്രോജക്ടാണിത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെക്രട്ടറി പ്രതീഷ് മേനോൻ, രേഷ്മ.ടി പ്രൊജക്ട് കോർഡിനേറ്റർ ഫെസിലിറ്റേഷൻ ഇംഹാൻസ്, പ്രോഗ്രാം ചെയർമാൻ പി.സി.രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.