വില വർദ്ധന – സംയുക്ത സമരം നടത്തും എസ്ഡിപിഐ

കോഴിക്കോട്: അനിയന്ത്രിതമായ ഇന്ധന വില വർദ്ധനക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സംയുക്ത സമരത്തിന് തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് ജനജീവിതം താളം തെറ്റിക്കുകയാണ്. ഇന്ധന വില നിയന്ത്രണാധികാരം സർക്കാർ തിരിച്ചെടുക്കണം. സംയുക്ത സമരത്തിന് മുൻകൈയെടുക്കും. പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജന.സെക്രട്ടറി എൻ.കെ.റഷീദ് ഉമരി, ഓർഗനൈസിംങ് സെക്രട്ടറി എ.പി.നാസർ, സെക്രട്ടറിമാരായ കെ.ഷമീർ, പി.ടി.അഹമ്മദ്, ട്രഷറർ ടി.കെ.അസീസ് മാസ്റ്റർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *