കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്റർ സംഘടിപ്പിക്കുന്ന റമദാൻ നൈറ്റ് 22 മുതൽ മെയ് 2 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് കാലിക്കറ്റ് ട്രേഡ് സെന്റർ ബിസിനസ് കൺസൽട്ടന്റ് സുസ്മിത അജിത്തും, ഡ്രോപ്പ് ബോക്‌സ് സിഇഒ നബീൽ ഗസാലിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റമദാൻ നൈറ്റ്‌സ് 2022ന്റെ ലോഗോ മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു.എസ്റ്റാബ്ലിഷ്‌മെന്റ് ബ്രാന്റുകൾ, ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ നവ സംരംഭകർ, ഓൺലൈൻ ബിസിനസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്‌സ്, ജ്വല്ലറി, ഗൃഹോപകരണ സ്ഥാപനങ്ങൾ, ഹെൽത്ത് ആന്റ് വെൽനസ്സ്, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം, ഫുഡ്‌കോർട്ട്, ഫുഡ്‌സ്ട്രീറ്റ്, ബേക്കറി, ജ്യൂസ് സ്റ്റാളുകൾ ഉൾപ്പെടെ 80ലധികം സ്റ്റാളുകൾ ട്രേഡ് സെന്ററിലുണ്ടാവും. സ്‌പെഷ്യൽ ഫുഡ് ഐറ്റംസുകളും അവതരിപ്പിക്കുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ കോർപ്പറേറ്റ് നോമ്പുതുറക്കുള്ളവയും ഒരുക്കും. 52000 സ്‌ക്വയർ ഫീറ്റിൽ ഇൻഡോർ ഷോപ്പിംങ് ഏരിയ, 17000 സ്‌ക്വയർ ഫീറ്റിൽ എസി ഏരിയയിൽ സ്റ്റാളുകൾ. 3000 സ്‌ക്വയർ ഫീറ്റ് ഔട്ട് ഡോർ ഏരിയ കൗണ്ടർ,9000സ്‌ക്വയർ ഫീറ്റ് ഔട്ട്ഡോർ ഫുഡ് സ്റ്റാൾസ് 6000 സ്‌ക്വയർ ഫിറ്റ് ഔട്ട് ഡോർ ലൈവ് കിച്ചൺ, 400 ഡൈനിംഗ് കപ്പാസിറ്റി ഏരിയ, 2000 സ്‌ക്വയർ ഫീറ്റ് പ്രാർത്ഥനാഹാൾ, 4000 സ്‌ക്വയർ ഫീറ്റ് ഇഫ്താർ ഏരിയ,1000 സ്‌ക്വയർ ഫീറ്റ് കുട്ടികളുടെ കളിസ്ഥലം എന്നിവയുൾപ്പെടെ അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലബാറിന്റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോടിന്റെ വ്യാപാര മഹിമ ഉയർത്താനുതകുന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഡ്രോപ്പ്‌ബോക്‌സ് ഇവന്റ്മാനേജ്‌മെന്റ് സിഇഒ നബീൽ ഗസാലി പറഞ്ഞു. സംസ്ഥാനത്തിനകത്തും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും, വിദേശങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലിക്കറ്റ് ട്രേഡ് സെന്റർ പ്രൊജക്ട് ഡയറക്ടർ അർഷാദ് എം.പി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാനേജ്‌മെന്റ് ബിസിനസ് എക്‌സിക്യൂട്ടീവ് റാഷിദ് മുഹമ്മദും പങ്കെടുത്തു.