സംവരണ സമുദായങ്ങളുടെ യോജിച്ച പോരാട്ടം  അനിവാര്യം ദലിത് ഫെഡറേഷൻ

സംവരണ സമുദായങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യം ദലിത് ഫെഡറേഷൻ

കോഴിക്കോട്:ഭരണഘടനാപരമായി സംവരണ അവകാശം ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണ സമുദായങ്ങളുടെ യോജിച്ച മുന്നേറ്റവും പോരാട്ടവും അനിവാര്യമാണെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് )ജില്ലാ പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണപക്ഷ പ്രതിപക്ഷ കക്ഷികൾ അംഗീകരിക്കുന്ന എയ്ഡഡ് മേഖലയിലെ നിയമന സംവരണം നടത്തണമെന്നും സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ സ്‌പെഷൽ റിക്രൂട്ട്‌മെന്റ് സെൽ നിലനിർത്തണമെന്നും പ്രവർത്തക സമ്മേളനം ഉൽഘാടനം ചെയ്ത സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്‌കരൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദനൻ ആധ്യക്ഷം വഹിച്ചു. കോ വിഡ് മൂലം ജോലി നഷ്ടപ്പെട്ട് മത്സൃ വിപണന രംഗത്ത് സജീവമായ ശ്രീജ പെരിങ്ങൊളത്തിന് കർമ്മ ശ്രേഷ്ഠാപുരസ്‌ക്കാരം നൽകിയും യുവ കവിയിത്രി ബിന്ദു നാരായണനേയും ഇരുപത്തഞ്ച് വർഷത്തിലേറെക്കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ.സി.കരുണാകരനേയും പി.പി .കമല, ഇ.പി.കാർത്യായനി എന്നിവരെയും ആദരിച്ചു. നേതാക്കളായ കെ.വി.സുബ്രഹ്മണ്യൻ, ചന്ദ്രൻ കടക്ക നാരി, ടി.ടി.കണ്ടക്കുട്ടി, എ.ടി.ദാസൻ,എം.കെ.കണ്ണൻ, സി.കെ.രാമൻ കുട്ടി,എം.രമേശ്ബാബു, എൻ.ശ്രീമതി, വി.പി.എം.ചന്ദ്രൻ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *