ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ ദൈവ സമക്ഷം വിജയികളാകും നാസർ മാനു

ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ ദൈവ സമക്ഷം വിജയികളാകും നാസർ മാനു

കോഴിക്കോട്: ജീവ കാരുണ്യ പ്രവർത്തനം നടത്തുന്നവർ ദൈവ സമക്ഷം വിജയികളാകുമെന്നും നന്മയുടെ പ്രവർത്തികൾ എല്ലാവരും ഏറ്റെടുക്കണമെന്നും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു പറഞ്ഞു. മാതാപിതാക്കൾ മാതൃകാപരമായി ജീവിക്കുകയും മക്കളെ മാതൃകാപരമായി വളർത്തുകയും ചെയ്യണം. സമ്പത്ത് അധികമായാലുണ്ടാകുന്ന കലഹം വർദ്ധിച്ചു വരികയാണ്. അഹങ്കാരം, ആർഭാടം, ഭക്ഷണം പോലും മോഡലാകുന്ന വർത്തമാന കാലത്ത് ചുറ്റുമുള്ള രോഗികളെയും പ്രയാസപ്പെടുന്നവരെയും ശ്രദ്ധിക്കാൻ തയ്യാറാകണം. കോവിഡ്കാലത്ത് ഓക്‌സിജൻ കിട്ടാതെ മരണം പുൽകിയവർ നിരവധിയാണ്. ദൈവം തരുന്ന അനുഗ്രഹങ്ങളുടെ മഹത്വം മറന്നു പോകുന്നതാണ് ഇന്നത്തെ ദുരിതത്തിന്റെ കാരണമെന്നദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി കാരുണ്യ കൂട്ടായ്മ കാലിക്കറ്റിന്റെ ഒന്നാം വാർഷികാഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ്മ വർക്കിംഗ് പ്രസിഡണ്ട് യൂസഫ്.ടി അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി.രോഗികൾക്കുള്ള ചികിത്സാ ധന സഹായം, കിറ്റ് വിതരണവും, കലാ സാസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെയും ആദരിച്ചു. പ്രൊഫ.വർഗ്ഗീസ് മാത്യു, കുഞ്ഞൂട്ടി വളാഞ്ചേരി, സുധീഷ് കേശവപുരി ജലീൽ തോപ്പയിൽ എന്നിവർ പ്രസംഗിച്ചു.ഹർഷൻ കാമ്പുറം സ്വാഗതവും ജ്യോതി കാമ്പുറം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *