പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറം (PHF) പ്രഥമ ‘ഹോമിയോപ്പതി പ്രതിഭ’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്: ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവൽ ഹനിമാന്റെ ജന്മ ദിനമായ ഏപ്രിൽ 10ന് ഹോമിയോപ്പതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 10 ഹോമിയോപ്പതി ഡോക്ടർമാർക്ക് പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രോഗ്രസ്സീവ് ഹോമിയോപ്പത് സ് ഫോറം ഡോ.കെ.ബി.ദിലീപ് കുമാർ മികച്ച ഹോമിയോപ്പതി ഡോക്ടർ, ഡോ.ബിന്ദു ജോൺ പുൽപ്പറമ്പിൽ മികച്ച വനിത ഹോമിയോപ്പതി ഡോക്ടർ, ഡോ.സനൽ നസറുള്ള യുവ ഹോമിയോപ്പതി ഡോക്ടർ, ഡോ.ഡി.ബിജുകുമാർ പത്തനം തിട്ട ചലചിത്ര/ദൃശ്യ മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ, ഡോ.ഇ.സുഗതൻ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ മികച്ച അധ്യാപകൻ, ഡോ.മനു മഞ്ജിത് കോഴിക്കോട് സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ, ഡോ.ഷോല ബിനു തിരുവനന്തപുരം ചിത്രകലാരംഗത്ത് കഴിവ് തെളിയിച്ച ഡോക്ടർ, ഡോ.സലില മുല്ലൻ തൃപ്പൂണിത്തറ സാമൂഹ്യ സേവന രംഗം, ഡോ.മുഹമ്മദ് റഫീഖ് നോർത്ത് പറവൂർ സർക്കാർ മേഖലയിലെ ഡോക്ടർ, ഡോ.എം.വി.തോമസ് വടകര ഹോമിയോ ഗവേഷണം എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്. പിഎച്ച് എഫിന്റെ പ്രഥമ പുരസ്‌കാരങ്ങൾ മെയ് മാസത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സംസ്ഥാനത്തെ ആദിവാസി കോളനികളിലും, പാർശ്വവൽകൃത സമൂഹങ്ങളിലും ഹോമിയോപ്പതി ചികിത്സയും മറ്റ് സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയാണ് പിഎച്ച്എഫിന്റെ പ്രവർത്തനങ്ങളെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.കെ.പി.ഉമ്മർ അലി ചെയർമാൻ, ഡോ.റിയാസ് കെ.യൂസഫ്, ഡോ.അമ്മാർ അബ്ദുള്ള.കെ.പി, ഡോ.മുഹമ്മദ് ഫായിസ് എന്നിവർ പങ്കെടുത്തു.