കോഴിക്കോട്: പണിക്കർ സർവീസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സമ്മേളനം ഇന്നും നാളെയും തളി എൻ.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ജില്ലാ ചെയർമാൻ ദേവരാജൻ തച്ചറക്കൽ പതാക ഉയർത്തും. തുടർന്നുള്ള പ്രതിനിധി സമ്മേളനം പി.എസ്.എസ് മഹിളാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ കമലം ആർ പണിക്കർ ഉൽഘാടനം ചെയ്യും.
സർവ്വെ ലിസ്റ്റ് പുനക്രമീകരിക്കുന്ന കമ്മീഷന് നൽകേണ്ട നിർദ്ദേശങ്ങൾ സമ്മേളനത്തിൽ തീരുമാനിക്കും. സൈബർ ലോകവും സമൂഹവും എന്ന വിഷയത്തിൽ റിട്ട.എസ്.ഐ ഉദയ ചന്ദ്രൻ വെളിമണ്ണ സംസാരിക്കും. നാളെ നടക്കുന്ന പൊതു സമ്മേളനം പി.എസ്.എസ് സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ. മുരളീധരൻ പണിക്കർ ഉൽഘാടനം ചെയ്യും. സമുദായത്തിന്റെ സാംസ്കാരിക മാസിക ‘കണിയാർ ജ്യോതി’ ദ്വൈമാസിക പ്രകാശനം ചെയ്യും. അന്തരിച്ച പി.എസ്.എസ് സ്ഥാപക നേതാവിന്റെ ഛായാചിത്രം സംസ്ഥാന ജന.സെക്രട്ടറി ഇ.എം. രാജാമണി അനാഛാദനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം കമാൽ വരദൂർ ഉൽഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി മാടത്തിങ്ങൽ വിനോദ് കുമാർ, ചെയർമാൻ ദേവരാജൻ തച്ചറക്കൽ, രാജേഷ് കുമാർ.പി, ജില്ലാ ചെയർ പേഴ്സൺ മഹിളാ വിഭാഗം ശ്യാമള എം.രാജാമണി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.