പ്രവാസി കാരുണ്യ കൂട്ടായ്മ കാലിക്കറ്റ് ഒന്നാം വാർഷികം 10ന്

കോഴിക്കോട്: മാറാട് ബീച്ച് മുതൽ പുതിയാപ്പ വരെയുള്ള തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി കാരുണ്യ കൂട്ടായ്മ കാലിക്കറ്റിന്റെ ഒന്നാം വാർഷികവും സുരക്ഷാ പദ്ധതി ഉദ്ഘാടനവും ഏപ്രിൽ 10ന് വൈകുന്നേരം 3 മണിക്ക് തോപ്പയിൽ കോമൺവെൽത്ത് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനായ നാസർമാനു ഉൽഘാടനം ചെയ്യുമെന്ന് മുഖ്യ രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടിയും ജന.സെക്രട്ടറി നജീബ് തോപ്പയിലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രോഗികൾക്കുള്ള ചികിത്സാ ധന സഹായം, കിറ്റ് വിതരണവും, കലാ സാസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെയും ആദരിക്കും പ്രൊഫ.വർഗ്ഗീസ് മാത്യു, കുഞ്ഞൂട്ടി വളാഞ്ചേരി, സുധീഷ് കേശവപുരി എന്നിവർ മുഖ്യാതിഥികളായിരിക്കും. കൂട്ടായ്മ വർക്കിംഗ് പ്രസിഡണ്ട് യൂസഫ്.ടി അധ്യക്ഷത വഹിക്കും. ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തും. നജീബ് തോപ്പയിൽ, റിയാസ്.കെ.പി ട്രഷറർ പ്രവാസി കാരുണ്യ കൂട്ടായ്മ, ആദം, യൂസഫ്.കെ, സാബിത്ത്, റാഫി.കെ, നൈജിൽ, വിഷാദ് ആശംസകൾ നേരും. ഹർഷൻ കാമ്പുറം സ്വാഗതവും ജ്യോതി കാമ്പുറം നന്ദിയും പറയും. റിയാസ്.കെ.പി, ജ്യോതി കാമ്പുറം, നൈജിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *