പെരുവണ്ണാമുഴി : ജില്ലയിൽ പയർവർഗ വിളകളുടെ കൃഷി വിപുലീകരിക്കുന്നതിനായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിഖ്യത്തിൽ നടപ്പിലാക്കിയ ക്ലസ്റ്റർ ചെറുപയർ കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു. നടുവണ്ണൂർ കോട്ടൂർ മരുതോങ്കര പഞ്ചായത്തുകളിലായി 25 കർഷകരുടെ 25 ഏക്കർ സ്ഥലത്താണ് ചെറുപയർ കൃഷി നടപ്പിലാക്കിയത്. നെൽകൃഷിയുടെ രണ്ടാം വിളക്ക് ശേഷം നെൽവയൽ തരിശിടാതെ ചെറുപയർ കൃഷിക്ക് ഉപയോഗിക്കുന്നതിലൂടെ ഒരു ഏക്കറിൽ നിന്നും 300 കിലോ ചെറുപയർ വിളയിച്ചെടുക്കാൻ സാധിക്കുമെന്ന് കൃഷി വിജ്ഞാൻ കേന്ദ്ര സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് ഡോ.പ്രകാശ് പറഞ്ഞു. ചടങ്ങിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്ര പ്രോഗ്രാം കോഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.ഐ.എസ്.ആറിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ഡോ. പ്രസാദ്, ഡോ.സജി എന്നിവർ പങ്കെടുത്തു. കാവുന്തറ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശശി കോലോത്ത് സ്വാഗതവും ഡോ.പ്രകാശ് നന്ദിയും പറഞ്ഞു.