അപ്പുനെടുങ്ങാടി ചിത്ര രചനാ മത്സരം

കോഴിക്കോട്: അപ്പുനെടുങ്ങാടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നേഴ്‌സറി (എൽകെജി, യുകെജി), എൽ.പി, യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 24ന് ഞായറാഴ്ച രാവിലെ 9.30 മുതൽ 12 മണിവരെ നടത്തുന്ന ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കെ.എം.ശശിധരൻ(കൺവീനർ, Mob: 8547956281, അപ്പുനെടുങ്ങാടി ചിത്ര രചനാ മത്സരം C/o.കാലിക്കറ്റ് മെട്രോ ബിൽഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കല്ലായ് റോഡ്, 673 002 എന്ന വിലാസത്തിലോ നേരിട്ടോ വയസ് തെളിയിക്കുന്ന രേഖകൾ സഹിതം 21ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ചിത്ര രചനാ മത്സരത്തിന്റെ ഉദ്ഘാടനം ആർട്ടിസ്റ്റ് മദനൻ നിർവ്വഹിക്കും. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റ് ഉപകരണങ്ങൾ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. വരയ്ക്കുന്നതിന് പ്രത്യേക വിഷയങ്ങളില്ല. എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് അപ്പുനെടുങ്ങാടി സ്മാരക സ്വർണ്ണ പതക്കങ്ങളും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും സമ്മാനിക്കുന്നതാണെന്ന് അപ്പുനെടുങ്ങാടി അനുസ്മരണ സമിതി ചെയർമാൻ എൻ.വി.ബാബുരാജ്, കൺവീനർ പി.കെ. ലക്ഷ്മീദാസ്, വൈസ് ചെയർമാൻ കെ.എം.ശശിധരൻ, ജോയന്റ് കൺവീനർ പി.രാധാകൃഷ്ണൻ, പി.അനിൽ ബാബു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *