യുവ സാഹിതീ സമാജം സ്ഥാപക സെക്രട്ടറി ടി.പി.ഇമ്പിച്ചമ്മതിനെ ആദരിക്കുന്നു

കോഴിക്കോട്:പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയും സാങ്കേതിക വിദഗ്ധനുമായ എഞ്ചിനീയർ ടി.പി.ഇമ്പിച്ചഹമ്മത് സാഹിബിനെ കോഴിക്കോട്ടെ പൗരാവലി ആദരിക്കുന്നു.
തെക്കെപ്പുറത്ത് ജനിച്ച് വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും തന്റെ സാങ്കേതിക മികവ് തെളിയിച്ച് ഉന്നതങ്ങളിലെത്തിയ പ്രതിഭാധനനായ ടി.പി.ഇമ്പിച്ചമ്മത് മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും അനേകം പുരസ്‌കാര ജേതാവുമാണ്.യുവ സാഹിതി സമാജ ഓഫീസിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എഞ്ചിനീയർ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഉമർ ഫാറൂഖ്.കെ.വി, മുസ്തഫ മുഹമ്മദ്, സിയസ്‌കോ പ്രസിഡണ്ട് എഞ്ചിനീയർ മുഹമ്മദ്‌കോയ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയർമാനായി സി.എ.നജീബ്, ജനറൽ കൺവീനറായി എഞ്ചിനീയർ പി.മമ്മത് കോയ എന്നിവരെ തിരഞ്ഞെടുത്തു. 2022 മെയ് 13-ാം തിയതി കോഴിക്കോട്ട് ടാഗോർ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ അദ്ദേഹത്തെ ആദരിക്കുവാൻ തീരുമാനിച്ചു.ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *