കോഴിക്കോട്: കേരള മാരിടൈം ബോർഡിന്റെയും മർച്ചന്റ് നേവി ക്ലബ് കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ 59-ാമത് ദേശീയ മാരിടൈം ദിനം ആഘോഷിച്ചു. മർച്ചന്റ് നേവി ക്ലബ് കോഴിക്കോടിൽ നടന്ന ചടങ്ങ് മേയർ ഡോ.ബീന ഫിലിപ്പ് സീമാൻ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു ഉൽഘാടനം ചെയ്തു. ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി ദേശീയ പതാക ഉയർത്തി. തുറമുഖത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ വിരമിച്ച നാവികർക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് അധ്യക്ഷം വഹിച്ചു. മർച്ചന്റ് നേവി ക്ലബ് വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ.കെ.ഹരിദാസ്, എഞ്ചിനീയർ സുരേന്ദ്രനാഥ് സംസാരിച്ചു. സീനിയർ ചീഫ് എഞ്ചിനീയർ ധർമ്മരത്‌നത്തെ ചടങ്ങിൽ ആദരിച്ചു.