കോഴിക്കോട്: റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) കേരള ചാപ്റ്റർ ഭാരവാഹികളായി ചെയർപേഴ്‌സൺ ഡോ.ആർ.ചാന്ദ്‌നി(കോഴിക്കോട് മെഡിക്കൽ കോളേജ്) സെക്രട്ടറി ഡോ.പി.സുരേഷ് കുമാർ(ഡയാബ് കെയർ ഇന്ത്യ ഡയബറ്റിസ് സെന്റർ കോഴിക്കോട്), ട്രഷറർ അനിത നമ്പ്യാർ(വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ കൊച്ചി), വൈസ് ചെയർമാൻ ഡോ.ജ്യോതി ദേവ് കേശവ്‌ദേവ്(ജ്യോതി ദേവ് ഡയബറ്റിസ് ആന്റ് റിസർച്ച് സെന്റർ തിരുവനന്തപുരം), ജോയന്റ് സെക്രട്ടറി ഡോ.അജിത്ത് കുമാർ ശിവശങ്കർ (എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.