കോഴിക്കോട്: ദീർഘ കാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് സാരഥികളെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് ജില്ലാ കമ്മറ്റി ആദരിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. ജെ.ആർ.സി ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേന്ദ്ര കുമാർ അധ്യക്ഷം വഹിച്ചു. ഡിഎംഒ വി.ഉമ്മർ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. ജെ.ആർ.സി കൈപ്പുസ്തകം കമാൽ വരദൂർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി.മിനി, ഡിഇഒ മുഹമ്മദ് അബ്ബാസ്, റെഡ്ക്രോസ് ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, അഡ്വ.എം.രാജൻ, ടി.എ.അശോകൻ, അരങ്ങിൽ ഗിരീഷ്, ഷാൻ കട്ടിപ്പാറ, എം.മുകുന്ദൻ, പത്മജൻ നരിപ്പറ്റ, പി.അബ്ദുറഹ്മാൻ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര ക്വിസ്സ് മത്സരത്തിലെ വിജയികളായ അലീന.കെ, ഫാത്തിമ റിയ, ഫെബിൻ.എൻ.കെ എന്നിവരെ ആദരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.കെ.രാജേന്ദ്ര കുമാർ, എ.വി.രവീന്ദ്രൻ, അജിത അഴകത്തില്ലത്ത്, പി.പി.രാമചന്ദ്രൻ, ലീന തോമസ്, ജോസ് തിരുത്തിമറ്റം, സി.ബാലൻ, എ.കെ.രാമകൃഷ്ണൻ, കുഞ്ഞിസീതി തങ്ങൾ, ബന്നിച്ചൻ കെ.മാത്യു, സി.കെ.നളിനി, കെ.മുരളീധരൻ എന്നിവരെ ആദരിച്ചു. ജെ.ആർ.സി ജില്ലാ കോ ഓർഡിനേറ്റർ സിന്ധു സൈമൺ സ്വാഗതവും വെബ് കോ ഓർഡിനേറ്റർ രോഷിത്.പി.പി നന്ദിയും പറഞ്ഞു.