മുത്തഖി അവാർഡ് യു.കലാനാഥന്

കോഴിക്കോട്: ഖുർആൻ സുന്നത്ത് സൊസൈറ്റി (ഫോർവേഡ് ബ്ലോക്ക്) ഏർപ്പെടുത്തിയ ചേകന്നൂർ മൗലവി ആന്റ് ഡോ.ഖമർ സമാൻ സ്മാരക മുത്തഖി അവാർഡിന് സാമൂഹിക പ്രവർത്തകനും, യുക്തിവാദിയും, നവോത്ഥാന ചിന്തകനുമായ യു.കലാനാഥൻ മാസ്റ്ററെ തിരഞ്ഞെടുത്തതായി സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10001 രൂപയും ഉപഹാരവുമുടങ്ങുന്ന അവാർഡ് ഏപ്രിൽ 8ന് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ നടനും സംവിധായകനുമായ ജോയ് മാത്യു സമ്മാനിക്കും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പതിറ്റാണ്ടുകൾ കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, നവോത്ഥാന രംഗങ്ങളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് യു.കലാനാഥൻ മാസ്റ്ററെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ഡോ.അബ്ദുൽ ജലീൽ, മുതൂർ അബൂബക്കർ മൗലവി, സെയ്തലവി അൻസാരി, ജാഫർ അത്തോളി എന്നിവരടങ്ങുന്നതാണ് ജഡ്ജിംഗ് കമ്മറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *