ജലഗുണ നിലവാര പരിശോധനാ പരിശീലനം നൽകി

ജലഗുണ നിലവാര പരിശോധനാ പരിശീലനം നൽകി

കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ നിർവ്വഹണ സഹായ ഏജൻസിയായ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 17 വാർഡുകളിൽ നിന്നായി 60 പേർക്ക് ജല ഗുണനിവലവാര പരിശീലനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസൻ ഉൽഘാടനം ചെയ്തു. കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി മാനേജർ വിനോദ്, ലാബ് ഇൻചാർജ്ജ് ആര്യ, ഇർഷാന എന്നിവർ കുടിവെള്ളത്തിന്റെ ജൈവ,ഭൗതിക, രാസ ഗുണങ്ങൾ പരശീലനാർത്ഥികൾക്ക് വിശദീകരിച്ചു. പരിപാടിക്ക് സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ജാനകി.പി, ടീം ലീഡർ ഷമീദ്.എം, കമ്മ്യൂണിറ്റി ഓർഗനൈസർ നൂർജഹാൻ, ഒളവണ്ണ, നന്മണ്ട, കാക്കൂർ, കക്കോടി, നരിക്കുനി, ചേളന്നൂർ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഓർഗനൈസർമാരായ സതീശൻ, അജിത് കുമാർ, മനോജ്, ഉമർഷാ, മൻസൂർ അലി, റോബിത എന്നിവർ നേതൃത്വം നൽകി. കെ.വി.ഗിരീഷ് വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. പ്രഫുല്ലകുമാർ, ഗിരിജ ആശംസകൾ നേർന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *