
കെ.ശ്രീലത-കാസർഗോഡ്, കെ.കെ.രാജൻ-കോഴിക്കോട്, രവീന്ദ്രൻ കച്ചീരി-മലപ്പുറം എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രിയദർശൻലാൽ ഉദ്ഘാടനം ചെയ്തു. കേരള ഹിന്ദി സാഹിത്യ മഞ്ച് പ്രസിഡണ്ട് രാമച്ചംകണ്ടി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മിനി, ബാബു അപ്പാട്ട്, ശോഭന.എൻ.വി, രവിശങ്കർ.എം.പി, നാരായണൻകുട്ടി.കെ പ്രസംഗിച്ചു. കേരള ഹിന്ദി സാഹിത്യ മഞ്ച് ജനറൽ സെക്രട്ടറി ഇ.പത്മനാഭ വാരിയർ സ്വാഗതവും, കൺവീനർ സിറാജ്.പി നന്ദിയും പറഞ്ഞു.
