കോഴിക്കോട്: 33 വർഷക്കാലമായി ഗൃഹോപകരണ രംഗത്ത് നിറ സാന്നിധ്യമായ പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതിയ ഷോറൂമുകൾ തുറന്ന് മലബാർ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിലവിൽ 8 ഷോറൂമുകൾ പിട്ടാപ്പിള്ളിൽ ഏജൻസീസിനുണ്ട്. 2 ഷോറൂമുകൾ ഇന്ന് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. എന്നും ഉപഭോക്താക്കളോടൊപ്പം നിൽക്കുകയും ഏറ്റവും നല്ല ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും മിതമായ വിലയിൽ നൽകുകയും, സർവീസുകൾ കൃത്യമായി കമ്പനികളിൽ നിന്ന് നേരിട്ട് ചെയ്ത് കൊടുക്കുകയും ചെയ്തത് വഴിയാണ് പിട്ടാപ്പിള്ളിൽ ഏജൻസീസസ് ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ രംഗത്തെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനമാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ്. ഓൺലൈൻ വ്യാപാര രംഗത്തും പിട്ടാപ്പിള്ളിൽ ഏജൻസീസ് സജീവമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗൃഹോപകരണങ്ങൾ നേരിട്ട് കണ്ട് വാങ്ങുന്നതിനും, വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനും അതിന്റെ തുടർ സർവീസുകൾ ചെയ്യുന്നതിനുള്ള സൗകര്യവും പിട്ടാപ്പിള്ളി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
കമ്പനികളുടെ നിശ്ചിത വാറണ്ടി പീരിയഡിന് ശേഷവും, ഉത്പന്നങ്ങൾക്ക് വരുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായി രണ്ട് വർഷത്തെ അധിക വാറണ്ടിയും പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നൽകുന്നുണ്ട്. ഈ അധിക വാറണ്ടി പീരിയഡിൽ ഉൽപന്നങ്ങളുടെ സ്‌പെയർ പാർട്‌സിനോ, സർവീസിനോ ചാർജ്ജ് ഈടാക്കില്ല. മൊബൈൽ, ഐടി രംഗത്തും പിട്ടാപ്പിള്ളിൽ ഏജൻസീസ് ചുവടുറപ്പിച്ചു കഴിഞ്ഞു. എല്ലാ ഷോറൂമുകളിലും ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
ഈ വർഷം തന്നെ ഷോറൂമുകളുടെ എണ്ണം 60 ആയി വർദ്ധിപ്പിക്കാനും, 600 കോടി വിറ്റുവരവ് ഗൃഹോപകരണ രംഗത്ത് നേടാനാണ് പിട്ടാപ്പിള്ളിൽ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വലിയ 20 ഗൃഹോപകരണ റീട്ടെയ്‌ലേഴ്‌സിൽ ഒന്നാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ്. ചെയർമാൻ പി.പി.ഔസേപ്പ്, ഫ്രാൻസിസ്, കിരൺ വർഗ്ഗീസ്, ഡോ.പീറ്റർ പോൾ പിട്ടാപ്പിള്ളിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.