‘നങ്കൂരം പോയ തുറമുഖങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

‘നങ്കൂരം പോയ തുറമുഖങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: ക്യാപ്റ്റൻ കെ.പി രാജൻ രചിച്ച ‘നങ്കൂരം പോയ തുറമുഖങ്ങൾ’ പുസ്തകം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കേരളത്തിന്റെ തുറമുഖ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ആഗസ്ത് മാസത്തിൽ നേവൽ ആർക്കിടെക്ട്മാരുടെയും, മറൈൻ എഞ്ചിനീയർമാരുടെയും വിപുലമായ കോൺക്ലേവ് ചേരുന്നുണ്ട്. കൊച്ചി തുറമുഖത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. വിദേശങ്ങളിൽ വൻകിട കപ്പൽ കമ്പനികളുടെ തലപ്പത്ത് ജോലി ചെയ്യുന്ന മലയാളികൾ, സ്വന്തമായി ഷിപ്പിംഗ് സ്ഥാപനങ്ങൾ നടത്തുന്നവരുടെയെല്ലാം അഭിപ്രായങ്ങൾ തേടി കേരളത്തിന്റെ തുറമുഖ വികസന സാധ്യതകൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ കോളേജ് കാർഡിയാക് മുൻ മേധാവി ഡോ. കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് ക്യാപ്റ്റൻ രാജനെ പൊന്നാടയണിയിച്ചു. മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.ദാമോദരൻ ആശംസ നേർന്നു. കൃഷ്ണകുമാർ രാജൻ സ്വാഗതവും, ക്യാപ്റ്റൻ ഹരിദാസ്.കെ.കെ, നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *