എൻജിനിയറിങ് തൽപരർക്കായി ആകാശ്+ബൈജൂസിന്റെ കീം+ജെഇഇ (മെയിൻ) കോഴ്സുകൾ

എൻജിനിയറിങ് തൽപരർക്കായി ആകാശ്+ബൈജൂസിന്റെ കീം+ജെഇഇ (മെയിൻ) കോഴ്സുകൾ

കോഴിക്കോട്: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി റീജ്യനൽ എൻജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിൻസിനും കേരള എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കും (കീം) പുതിയ കോഴ്സുകൾ അവതരിപ്പിച്ചു. ഇംഗ്ലീഷിലാണ്കോഴ്സുകൾ. സ്റ്റേറ്റ്ബോർഡ് പരീക്ഷകൾ കഴിഞ്ഞാൽ കോഴ്സുകൾ ആരംഭിക്കും.

സിബിഎസ്ഇ സ്‌കൂൾവിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തിൽ സ്റ്റേറ്റ് ബോർഡിലെ എൻജിനീയറിങ് തൽപരരായ വിദ്യാർത്ഥികളിലേക്ക് കൂടി എത്താനുള്ള ആകാശ്+ബൈജൂസ് കാഴ്ചപ്പാടിലാണ് പുതിയ കീംകോഴ്സുകൾ അവതരിപ്പിച്ചിരിക്കുത്. സംസ്ഥാന എൻജിനീയറിങ്കോളജുകളിലേക്കും ജെഇഇ മെയിൻസിനുമായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്ര പഠന പരിഹാരം നൽകുന്നതാണ് കോഴ്സ്. ജെഇഇ (മെയിൻ)+ കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ടു കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. പതിനൊന്നാം ക്ലാസുകാർക്കായി പ്രത്യേക ബാച്ചുകൾ ഉണ്ടാകും. ഇംഗ്ലീഷിലായിരിക്കും ക്ലാസ്സുകൾ. കേരളത്തിലെ 6000 അഫിലിയേറ്റഡ് സ്‌കൂളുകളിൽ പത്ത്, 12 ക്ലാസുകളിലായി ഒമ്പതു ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. 2021ൽ 1,83,823 പേർ കീമിന് ഇരുന്നു.

* പതിനൊാംക്ലാസ് വിദ്യാർത്ഥി കൾക്ക് പ്രത്യേക ബാച്ച്
* കീം, ജെഇഇ സിലബസ്‌കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി
* ഫിസിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ് കൂടി ഉൾപ്പെടുന്ന ഉയർന്ന നിലവാരമുള്ള പഠന സാമഗ്രികൾ
* ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാടെസ്റ്റ് പേപ്പറുകൾ എന്നിവയാണ് പുതിയ സംരംഭത്തിന്റെ  സവിശേഷതകൾ.

വിദ്യാർത്ഥി കേന്ദ്രീകൃത സമീപനത്തോടെ പ്രാദേശികവും മുഖ്യാധാരാ വിദ്യാർത്ഥികളും തമ്മിലുള്ള വിടവ് കുറയുമെന്നും സംയോജിത കോഴ്സിലൂടെ കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തുകയും അവരെ കീമിനും ജെഇഇ മെയിൻസിനും അഡ്വാൻസിനുമായി ഒരുക്കുകയാണ് ലക്ഷ്യമെന്നും തങ്ങളുടെ പരിശീലനം നേടിയ നിലവാരമുള്ള അധ്യാപകർ വിദ്യാർത്ഥികളെ ഇതിനായി സഹായിക്കുമെന്നും ആകാശ്+ബൈജൂസ് മാനേജിങ് ഡയറക്ടർ ആകാശ് ചൗധരി പറഞ്ഞു.
കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, ഏരിയ ബിസിനസ് മേധാവികളായ ബിജി ജി. നായർ, അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി എം. വിവേക് എന്നിവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *