ശംഭുദാസ്  ഓർമ്മപുസ്തകം പ്രകാശനം ചെയ്തു

ശംഭുദാസ് ഓർമ്മപുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: അടിയന്തരാവസ്ഥ തടവുകാരനും സാംസ്‌കാരിക വേദിയുടെ ആദ്യകാല പ്രവർത്തകനും വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന ആർക്കിടെക്റ്റും കൂടിയായ ശംഭു ദാസിന്റെ ഓർമ്മക്കായി സുഹൃദ് വലയം തയ്യറാക്കിയ ‘ശംഭുദാസ് നിറവാർന്ന ഓർമ്മകൾ ‘ എന്ന സ്മരണിക പ്രൊഫ.ബി.രാജീവൻ അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശംഭുദാസിന്റെ ഭാര്യ പുഷ്പവല്ലിയ്ക്ക് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. ഡോ. പി. വി. ശോഭ ഓർമ പുസ്തകം പരിചയപ്പെടുത്തി. എം എം . സോമശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ‘വർത്തമാനകാല ലോക രാഷ്ട്രീയവും ഇന്ത്യയിലെ ഫാസിസ്റ്റ് ഭീഷണിയും’ എന്ന വിഷയത്തിൽ പ്രൊഫ.ബി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി.നക്‌സലേറ്റുകൾ ഒരു പരാജയമായിരുന്നു എന്നു പലർക്കും തോന്നാറുണ്ട്. യഥാർത്ഥത്തിൽ നില നിൽക്കുന്ന വ്യവസ്ഥയെ ധീരമായി വെല്ലുവിളിച്ച നവരാഷ്ട്രീയത്തിന്റെ ആഘോഷമായിരുന്നു അത്. ഇന്ത്യയിലുടനീളം അതിന്റെ അനുരണനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. തികച്ചും സാർത്ഥകമായ രാഷ്ട്രീയ ചലനമായിരുന്നു അത് .മാർക്‌സിന്റെ പിൽകാല കൃതികൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല . വ്യവസ്ഥാപിത കമ്യൂണിസ്റ്റുകൾ അത് ഇഷ്ടപ്പെടുന്നില്ല. മുതലാളിത്തം മനുഷ്യവികാസ ചരിത്രത്തിലെ അനിവാര്യ ഘട്ടമാണ് എന്ന് അവസാന നാളുകളിൽ മാർക്‌സ് കരുതിയിരുന്നില്ല. യൂറോ കേന്ദ്രീകൃതമായ ആദ്യ കാല ധാരണകളിൽ നിന്നും മുക്തമാവുകയും പാശ്ചാത്യേതര സമൂഹത്തിന് നേരിട്ട ചൂഷണമുക്തമായ ഉത്പാദന ബന്ധങ്ങളിലേക്കു പ്രവേശിക്കാനുള്ള സാധ്യതയെ മാർക്‌സ് നോക്കി ക്കാണുകയും ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു..

 

Share

Leave a Reply

Your email address will not be published. Required fields are marked *