കോഴിക്കോട്:മണിപ്പൂരിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ വനിതാഹോക്കി ചാമ്പ്യൻഷിപ്പിൽ ടീം അഗങ്ങളായ നടക്കാവ് ഗേൾസ് ഹയർസക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് കളിക്കവാനാവശ്യമായ ബൂട്ടുകൾ നൽകി. ഹെഡ്മാസ്റ്റർ എം.ജയകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൾ കെ.ബാബു ഉൽഘാടനം ചെയ്തു. ട്രസ്റ്റ് ചെയർ കെ.വി.സുബ്രഹ്മണ്യൻ ഉപഹാരം നൽകി. ട്രസ്റ്റി മെമ്പർമാരായ പി.ടി.ജനാർദ്ദനൻ,ശ്രീജ സുരേഷ്,ടി.രാജീവ്, പി.ടി.എ.പ്രസിഡണ്ട് ഇ.പി.സുനിൽകുമാർ,കോച്ച് ഷഹിർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിയായ ആദിത്യ നന്ദി പറഞ്ഞു.